---
title: "കണ്ണൂർ വിമാനത്താവളത്തിലെ മാലിന്യസംസ്കരണ ഏജൻസിക്ക് 10,000 രൂപ പിഴ."
english_title: "Waste management agency at Kannur airport fined Rs. 10,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295555/Waste management agency at Kannur airport fined Rs. 10,000"
published_at: "2025-06-11T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684908409640e_1000750646.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിലെ മാലിന്യസംസ്കരണ ഏജൻസിക്ക് 10,000 രൂപ പിഴ.

> **Lead Summary:** കണ്ണൂർ :അശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തിയതിന് കണ്ണൂർ വിമാനത്താവളത്തിലെ മാലിന്യസംസ്കരണ ഏജൻസിക്ക് കീഴല്ലൂർ പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി.

## Article Content

കണ്ണൂർ :അശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തിയതിന് കണ്ണൂർ വിമാനത്താവളത്തിലെ മാലിന്യസംസ്കരണ ഏജൻസിക്ക് കീഴല്ലൂർ പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി.

പരിശോധന യിൽ ജൈവ-അജൈവ മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയും മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയും ചെയ്തത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിമാനത്താവളത്തിൽ മാലിന്യസംസ്കരണം ഏറ്റെടുത്ത അമേർ ആൻഡ് അലേറ്റ് എന്ന ഏജൻസിക്കാണ് പിഴ ചുമത്തിയത്.

മാലിന്യം കത്തിക്കുന്നതായുള്ള പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് സ്ക്വാഡ് പരിശോധന നടത്തിയത്. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, വൈസ് പ്രസിഡൻ്റ് കെ. അനിൽകുമാർ, സെക്രട്ടറി എസ്. അജി, ഹെഡ്ക്ലാർക്ക് കെ. സജീഷ്‌കുമാർ, വിഇഒ പി. നിരൂപ്‌കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ. ദിജിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295555/Waste management agency at Kannur airport fined Rs. 10,000)